Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight Years Of Struggle

എ​ട്ടു​വ​ർ​ഷ​ത്തെ പോ​രാ​ട്ടം; ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ന​ടി

ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി ന​ട​പ​ടി​യി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് അ​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി വ്യക്തമാക്കി. അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വ​നി​താ ജ​ഡ്ജി​യെ​ത്ത​ന്നെ കോ​ട​തി വി​ചാ​ര​ണ​യ്ക്കു നി​യോ​ഗി​ച്ച​ത്. സാ​ക്ഷി​വി​സ്താ​രം തു​ട​ങ്ങി എ​ട്ടാം മാ​സം ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചു.

ദി​ലീ​പ് കോ​ട​തി​ക​ളെ സ​മീ​പി​ച്ച​പ്പോ​ഴെ​ല്ലാം ത​ട​സ​ഹ​ര്‍​ജി​യു​മാ​യി അ​തി​ജീ​വി​ത​യു​മെ​ത്തി. മെ​മ്മ​റി കാ​ർ​ഡി​ന്‍റെ ഹാ​ഷ് വാ​ല്യു മാ​റി​യ​തി​ല്‍ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ഇ​ട​പെ​ട​ലി​ലാ​ണ് കേ​സ് ആ​ദ്യം പ​രി​ഗ​ണി​ച്ച ജി​ല്ലാ ജ​ഡ്ജി​പോ​ലും സം​ശ​യ​നി​ഴ​ലി​ലാ​യ​ത്.

ഒ​ടു​വി​ല്‍ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ മെ​മ്മ​റി കാ​ര്‍​ഡ് മൂ​ന്നു ത​വ​ണ തു​റ​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് മേ​ല്‍​ക്കോ​ട​തി​ക​ള്‍ നി​ര​സി​ച്ച​തോ​ടെ ത​ന്‍റെ സ്വ​കാ​ര്യ​ത​യ്ക്കു ഭീ​ഷ​ണി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്‌​ട്ര​പ​തി​ക്കു ക​ത്ത​യ​യ്ക്കാ​നും അ​വ​ർ ത​യാ​റാ​യി.

ദി​ലീ​പി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ‍ മു​ന്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യും ന​ടി ന​ല്‍​കി.

അ​ഞ്ചു ത​വ​ണ​യാ​ണ് കേ​സി​ല്‍ വി​ചാ​ര​ണ നീ​ട്ടി​വ​ച്ച​ത്. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു വി​ചാ​ര​ണ നീ​ണ്ട​തും ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ലു​ള്ള തു​ട​ര​ന്വേ​ഷ​ണ​വു​മെ​ല്ലാം കാ​ര​ണ​മാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ ഇ​ട​യ്ക്കു​വ​ച്ച് ഒ​ഴി​വാ​യ​തും മൂ​ന്നാ​മ​ത്തെ​യാ​ള്‍​ക്കാ​യു​ള്ള കാ​ത്തി​രി​പ്പു​മെ​ല്ലാം വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ വൈ​കി​ച്ചു.

Latest News

Corehub Up